കരം ഗ്രഹിക്കാന്‍ ശ്രമിച്ച് ട്രംപ് ; തട്ടിമാറ്റി മെലാനിയതെല്‍അവീവ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കൈ ഭാര്യ മെലാനിയ ട്രംപ് തട്ടിമാറ്റുന്ന വീഡിയോ ദൃശ്യം നവമാധ്യമങ്ങളില്‍ തരംഗമായി. തെല്‍അവീവിലെ ബെന്‍ ഗുറിയോന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ചുവന്ന പരവതാനിയിലൂടെ നടക്കുന്നതിനിടെയാണ് സംഭവം. കുറച്ച് നടന്ന ശേഷം മെലാനിയക്കു നേരെ ട്രംപ് കൈനീട്ടുകയായിരുന്നു. എന്നാല്‍, അവര്‍ ട്രംപിന്റെ കൈ തട്ടിമാറ്റി. ഈ ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. മെലാനിയയുടെ നടപടി ആഘോഷമാക്കിയിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. മുന്‍പ്രസിഡന്റ് ഒബാമയുടെയും മിഷേലിന്റെയും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തും അവരോട് താരതമ്യം ചെയ്തും സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. കാമറകള്‍ക്കു മുമ്പില്‍പോലും മെലാനിയക്ക് അഭിനയിക്കാന്‍ കഴിയുന്നില്ലെന്നാണ് ഒരാള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.അമേരിക്കയിലെ മറ്റാളുകളെപ്പോലെ ട്രംപിനെ സ്വന്തം കുടുംബത്തിലെ അംഗം വരെ വെറുത്തിരിക്കുന്നു എന്നാണ് മറ്റൊരാളുടെ പ്രതികരണം. ഈ നിമിഷത്തില്‍ മെലാനിയയാണ് അമേരിക്ക. മെലാനിയയാണ് ലോകം. മെലാനിയയാണ് നമ്മളെല്ലാം എന്നാണ് മറ്റൊരാളുടെ പ്രതികരണം.

RELATED STORIES

Share it
Top