കയാക്കിങ് ബിഗിനേഴ്‌സ് റേസ് ഇന്ന്‌

കോഴിക്കോട്: പുഴയെഅടുത്തറിയാനും തുഴയെറിഞ്ഞ് ആനന്ദം നുകരാനും അവസരമൊരുക്കി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെറുവണ്ണൂര്‍ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുമായിചേര്‍ന്ന് കയാക്കിങ് ബിഗിനേഴ്‌സ് റേസ് സംഘടിപ്പിക്കുന്നു.
കോഴിക്കോട് നടക്കുന്ന ആദ്യ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ തുടക്കക്കാര്‍ക്ക് കൂടി അവസരം നല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മല്‍സരം. രാജ്യത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം ആളുകള്‍ ബിഗിനേഴ്‌സ് റേസില്‍ പങ്കെടുക്കും.മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെറുവണ്ണൂര്‍ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ഇന്ന് (വ്യാഴം) രാവിലെ 10ന് പേര് രജിസ്റ്റര്‍ ചെയ്യാം.അതിനു ശേഷം തുടക്കകാര്‍ക്കായി സിറ്റ് ഓണ്‍ ടോപ്പ് കയാക്കിങ്ങില്‍ പരിശീലനം നല്‍കും. പിന്നീട് കൊളത്തറയിലെ ചാലിയാര്‍ പുഴയില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് മല്‍സരത്തിന് തുടക്കമാവും.ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ കമാന്‍ഡിങ് ഓഫീസര്‍ കമാന്‍ഡന്റ് ഫ്രാന്‍സിസ് പോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യും.
വികെസി മമ്മദ് കോയ എംഎല്‍എ, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്,ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപകന്‍ കൗശിക്ക് കൊടിത്തോടി, ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസര്‍ പിഎം റഹീം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെജെ മത്തായി, കോഴിക്കോട് നഗരസഭ കൗണ്‍സിലര്‍ എം ശ്രീജ ഹരീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.പുഴയുമായുള്ള ബന്ധം പുനസ്ഥാപിക്കുക, ജല സാഹസിക കായിക വിനോദങ്ങളിലേക്ക് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് മല്‍സരം സംഘടിപ്പിക്കുന്നതെന്ന്‌ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ടി പ്രസാദ് പറഞ്ഞു.മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400893112 എന്ന നമ്പറില്‍ ബന്ധപ്പെടുക.

RELATED STORIES

Share it
Top