കയറ്റിറക്ക് കൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായില്ല

പൊന്നാനി: കയറ്റിറക്ക് കൂലിയെച്ചൊല്ലി വ്യാപാര സ്ഥാപന ഉടമയും, ചുമട്ട് തൊഴിലാളികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. സിമന്റ് കയറ്റിറക്കുന്നതുമായുള്ള തര്‍ക്കമാണ് തുടരുന്നത്. പൊന്നാനി കുണ്ടുകടവ് ജങ്ഷനിലെ പെട്രോള്‍ പമ്പിന് മുന്‍വശത്തെന്യൂ പൊന്നാനി ട്രേഡേഴ്‌സ് ഉടമയും,ചുമട്ട് തൊഴിലാളികളും തമ്മിലാണ് കയറ്റിറക്ക് കൂലി യെച്ചൊല്ലി തര്‍ക്കം തുടരുന്നത്.
കഴിഞ്ഞ ദിവസം വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു.ഏപ്രില്‍ മുതല്‍ കയറ്റിറക്ക് കൂലി വര്‍ധിപ്പിച്ചു കൊണ്ടുള്ള നോട്ടീസ് ചുമട്ട് തൊഴിലാളി യൂനിയന്‍ സ്ഥാപന ഉടമക്ക് നല്‍കിയിരുന്നു.
സിമന്റ് ചാക്കൊന്നിന് അഞ്ച് രൂപയില്‍ നിന്നും 6. രൂപ25 പൈസയായി വര്‍ധിപ്പിച്ചതായി നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്നു.അതേസമയം,ടോര്‍സന്‍ ലോറിയിലെത്തുന്ന സിമന്റ് ചാക്കിന് 5 ല്‍ നിന്ന് 8 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. ഒരേ തൂക്കത്തിലുള്ള സിമന്റിന് രണ്ട് തരം വില ഈടാക്കുന്നുണ്ടെന്ന് ആരോപിച്ച് കടയുടമ ചോദ്യം ചെയ്തു. പിന്നീട് പൊന്നാനി അസിസ്റ്റ് ലേബര്‍ ഓഫിസില്‍ വച്ചും, ജില്ലാ ലേബര്‍ ഓഫിസില്‍ വച്ചും, നഗരസഭാചെയര്‍മാന്റെ അധ്യക്ഷതയിലും പല തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമായില്ല.
എന്നാല്‍ സിമന്റൊഴികെയുള്ള മറ്റു സാധനങ്ങളെല്ലാം കയറ്റുന്നതും ഇറക്കുന്നതും തൊഴിലാളികള്‍ തന്നെയാണ്. 2014 നു ശേഷം 2017ല്‍ വെറും 25% മാത്രം കൂലി വര്‍ധിപ്പിക്കുകയായിരുന്നുവെന്നും ഇത് അംഗീകരിക്കാന്‍ സ്ഥാപനയുടമ തയ്യാറായില്ലെന്നും, നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനം അംഗീകരിക്കാന്‍ ഉടമ തയ്യാറായില്ലെന്നും യൂനിയന്‍ നേതാക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top