കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്

അടൂര്‍ : കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ  ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. കടമ്പനാട് കെആര്‍കെപിഎംഎച്ച്എസ്എസില്‍ നടക്കുന്ന ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. . ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പദ്ധതി വിശദീകരിക്കും.
കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണും ജല സ്രോതസ്സുകളും സംരക്ഷിക്കുകയാണ് പദ്ധതിവഴി പ്രധാനമായും ലക്ഷ്യമിടുന്നത്. ഹരിതകേരളം പദ്ധതിയുടെ ഒന്നാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കടമ്പനാട് പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള പള്ളിക്കാലാറിന്റെ ഇരു കരകളിലും  ഭൂവസ്ത്രം വിരിച്ച് വൃഷ്ടിപ്രദേശം സംരക്ഷിക്കും.

RELATED STORIES

Share it
Top