കയര്‍ ഭൂവസ്ത്ര വിതാനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

കുമരകം: കയര്‍ ഭൂവസ്ത്ര വിതാനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് കുമരകത്ത് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. കുമരകം രണ്ടാം കലുങ്കിന് സമീപം വൈകീട്ട് മൂന്നിനാണ് ഉദ്ഘാടന സമ്മേളനം നടക്കുന്നത്. സുരേഷ്‌കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിക്കും. പഞ്ചായത്തിന്റെ അഞ്ചാം വാര്‍ഡില്‍ തെക്കെ കിഴിമുട്ടത്തുശ്ശേരി പാടത്തിന്റെ പുറം ബണ്ടില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചാണ് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. ഹതിര കേരളം പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളായ മണ്ണ്, ജല സംരക്ഷണ പദ്ധതി വിജയകരമാക്കുകയാണ് കയര്‍ ഭൂവസ്ത്ര വിതാനം കൊണ്ട് ഉദേശിക്കുന്നത്. കയര്‍ ഭൂവസ്ത്ര വിതാനം നടക്കുന്നതോടെ തെക്കെകിഴി മുട്ടത്തുേേശ്ശരി പാടത്തിന്റെ പുറം ബണ്ട് ദീര്‍ഘകാലത്തേയ്ക്ക് സംരക്ഷിക്കപ്പെടും. നിലവില്‍ പുഞ്ചകൃഷി മാത്രം ചെയ്തു വരുന്ന 50 ഏക്കറുള്ള ഈ പാടത്തെ കര്‍ഷകര്‍ക്ക് ഇരുപ്പ് കൃഷിക്കും അവസരം ഒരുങ്ങും. ഉദ്ഘാടന സമ്മേളനത്തില്‍ ജോസ് കെ മാണി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കലക്ടര്‍ ബി എസ് തുരുമേനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി മൈക്കിള്‍ പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍, സെക്രട്ടറി ഇ വിഷ്ണു നമ്പൂതിരി, പ്രോജക്്ട് ഓഫിസര്‍ സുധാ വര്‍മ, സംസാരിക്കും.

RELATED STORIES

Share it
Top