കയര്‍ ബാഗുകൊണ്ട് കടല്‍ഭിത്തി; പദ്ധതിക്കു തുടക്കംആലപ്പുഴ: കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുള്ള ബാഗുകളില്‍ മണല്‍ നിറച്ച് അട്ടിയിട്ട് കടല്‍ ക്ഷോഭം തടയുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 16 ാം വാര്‍ഡില്‍ കോളേജ് കവല ബീച്ചില്‍ കടല്‍ക്ഷോഭത്തില്‍ വീട് ഭാഗീകമായി തകര്‍ന്ന പഞ്ചായത്ത് അംഗം സോഫിയുടെ വീടിനോട് ചേര്‍ന്നാണ് മണല്‍ ചാക്ക് വിരിക്കല്‍ ആരംഭിച്ചത്. മന്ത്രി ഡോ. തോമസ് ഐസക്ക് കയര്‍ ബാഗില്‍ മണല്‍ നിറച്ച് പ്രവര്‍ത്തനം ഉത്ഘാടനം ചെയ്തു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍  സെക്രട്ടറി ശേഖര്‍, ഫോം മാറ്റിംഗ്‌സ് ചെയര്‍മാന്‍ അഡ്വ. കെ ആര്‍ ഭഗീരഥന്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ് രത്‌നകുമാരന്‍, ബോര്‍ഡ് മെമ്പര്‍മാരായ പി ജ്യോതിസ്, റ്റി ആര്‍ ശിവരാജന്‍, ആര്യാട് ബ്ലോക്ക് പ്രസിഡന്റ് ഷീന,   പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാതിലകന്‍, കെ റ്റി മാത്യു, എന്‍ പി സ്‌നേഹജന്‍, പഞ്ചായത്ത് അംഗങ്ങളായ ലൈജു, ജയമോഹന്‍, സോഫിയ, പഞ്ചായത്ത് എന്‍ ആര്‍ഇജി എഞ്ചിനീയര്‍ കെ ബി ബിനു, അനൂപ്, ശിഖിവാഹനന്‍  പങ്കെടുത്തു.ഫോം മാറ്റിംഗ്‌സ് (ഇന്ത്യാ) ലിമിറ്റഡാണ് കയര്‍ബാഗ്  രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

RELATED STORIES

Share it
Top