കമ്യൂണിസ്റ്റ് കോട്ടകളടക്കം 11 മണ്ഡലം പിടിക്കണമെന്ന് അമിത്ഷാതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയും കൊല്ലവു
മുള്‍പ്പടെ കേരളത്തില്‍ പതിനൊന്ന് മണ്ഡലങ്ങളില്‍ വിജയിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. തിരുവനന്തപുരവും പാലക്കാടും കാസര്‍കോടും തൃശ്ശൂരുമെല്ലാം പാര്‍ട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളാണെന്നും അമിത്ഷാ വിലയിരുത്തി.
ഇതിന് പുറമേ ചാലക്കുടി, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങളാണ് ജയസാധ്യതയുള്ളതായി ബിജെപി കരുതുന്നത്. പതിനൊന്ന് മണ്ഡലങ്ങളുടെ ചുമതല കേന്ദ്രനേതാക്കളായ ധര്‍മ്മേന്ദ്രപ്രധാനും നളിന്‍കുമാര്‍ കട്ടീലിനും നല്‍കി.
ശേഷമുള്ളവ സംസ്ഥാന നേതാക്കളായ പി കെ കൃഷ്ണദാസ്, സി കെ പദ്മനാഭന്‍, പിഎസ് ശ്രീധരന്‍പിള്ള എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ മേല്‍നോട്ടച്ചുമതല ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധരറാവുവിനും നല്‍കി.

RELATED STORIES

Share it
Top