കമ്മ്യൂണിറ്റി സ്‌പോര്‍ട് കേന്ദ്രം: നടപടികള്‍ പൂര്‍ത്തിയായെന്നു കലക്ടര്‍

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയെ കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സിന്റെ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി. മെയ് ആദ്യ ഞായറാഴ്ച മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇതിനുള്ള പരിശീലനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നീന്തല്‍ പരിശീലനത്തില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച ചാള്‍സണ്‍ ഏഴിമലയെ സമാപന യോഗത്തില്‍ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ചാണ് നീന്തല്‍, സൈക്ലിങ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. വളപട്ടണം, പറശ്ശിനിക്കടവ് എന്നിവിടങ്ങളില്‍ നീന്തല്‍ പരിപാടികളും പരിശീലനങ്ങളും മെയ് ആറിന് ആരംഭിക്കും.
തുടര്‍ന്ന് വരുന്ന ഞായറാഴ്ചകളില്‍ കണ്ണൂര്‍ പയ്യമ്പലം ബീച്ചുകളിലായി സൈക്ലിങ് പരിപാടികളും നടത്തും. പരിസ്ഥിതിയുമായുള്ള ബന്ധത്തില്‍ വലിയ വിടവാണ് നമുക്കിടയിലുള്ളതെന്നും പലപ്പോഴും പരിസ്ഥിതി സംരക്ഷണമെന്നത് വാക്കുകളിലായി ഒതുങ്ങിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്്ടര്‍ പറഞ്ഞു.

RELATED STORIES

Share it
Top