കമിതാക്കളെ ചോദ്യംചെയ്ത ഹിന്ദു മഹാസഭ നേതാവിന് മര്‍ദനം

മീറത്ത്: വ്യത്യസ്ത മതത്തില്‍പ്പെട്ട കമിതാക്കളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ തുനിയുകയും ചെയ്ത ഹിന്ദു മഹാസഭ നേതാവിനും കൂട്ടാളിക്കും നാട്ടുകാരുടെ മര്‍ദനം. ഉത്തര്‍പ്രദേശ് അഖില ഭാരതീയ ഹിന്ദു മഹാസഭാ അധ്യക്ഷന്‍ യോഗേന്ദ്ര വര്‍മയെയും കൂട്ടാളിയെയുമാണ് നാട്ടുകാര്‍ കൈകാര്യംചെയ്തത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ മേവാനയില്‍ കഴിഞ്ഞദിവസമാണ് സംഭവം. സഹായിയുമൊത്ത് യാത്രചെയ്യവെ ദുരൂഹ സാഹചര്യത്തില്‍ കണ്ട കമിതാക്കളെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ തുനിയുകയുമായിരുന്നു വര്‍മയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഭീഷണിയെത്തുടര്‍ന്ന് ഓടിരക്ഷപ്പെട്ട ആണ്‍കുട്ടിയെ പിന്തുടര്‍ന്ന് സമീപത്തെ ഫാക്ടറിയിലെത്തിയപ്പോള്‍ പൊടുന്നനെ ഒരു സംഘം സംഘടിച്ചെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് വര്‍മ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

RELATED STORIES

Share it
Top