കമല്‍ഹാസന്‍ രാഹുലിനെയും പ്രിയങ്കയേയും കണ്ടുന്യൂഡല്‍ഹി: തന്റെ പുതിയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ രജിസ്‌ട്രേഷനുമായി ബന്ധപെട്ട് ഡല്‍ഹിയിലെത്തിയ കമല്‍ ഹാസന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. രാഹുലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.സൗഹൃദം പുതുക്കല്‍ മാത്രമായിരുന്നു കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്ന് പിന്നീട് കമല്‍ഹാസന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ സ്ഥിതിഗതികളെക്കുറിച്ചും രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചും ഇരുവരും തമ്മില്‍ സംസാരിച്ചതായാണ് വിവരം. പ്രിയങ്ക വദ്രയുമായും കമല്‍ഹാസന്‍ സംസാരിച്ചു.
കൂടിക്കാഴ്ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രണ്ടു പാര്‍ട്ടികളെയും സംബന്ധിക്കുന്ന നിരവധി കാര്യങ്ങളും തമിഴ്‌നാട്ടിലെ രാഷ്ട്രീയസാഹചര്യങ്ങളും ചര്‍ച്ചയായതായും അദ്ദേഹം ട്വീറ്റ് ചെയ്തു.അതേ സമയം തന്റെ പാര്‍ട്ടിയുടെ ഔദ്യോതിക രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന് അതില്‍ എതിര്‍പ്പുകളുള്ളതായി തോന്നുന്നില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുമായുള്ള  കൂടികാഴ്ച്ചക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

RELATED STORIES

Share it
Top