കമലാ സുരയ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കമലാ സുരയ്യ ഫൗണ്ടേഷനും ഖത്തര്‍ പ്രവാസി സാംസ്‌കാരിക വേദിയായ ഫ്രന്റ്്‌സ് കള്‍ച്ചറല്‍ സെന്റര്‍ ദോഹ(എഫ്‌സിസി)യും ചേര്‍ന്നു നല്‍കുന്ന കമലാ സുരയ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ സാംസ്‌കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പെരുമ്പടവം ശ്രീധരനും മാധ്യമമേഖലയില്‍ ആദം അയ്യൂബും കമലാ സുരയ്യ പ്രതിഭാ പുരസ്‌കാരങ്ങള്‍ക്ക് ടി ഡി രാമകൃഷ്ണനും വി മുസഫര്‍ അഹ്മദും തിരഞ്ഞെടുക്കപ്പട്ടു.
ഡോ. എം ആര്‍ തമ്പാന്‍ ചെയര്‍മാനും ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, ഡോ. ഷാജഹാ ന്‍, വയലാര്‍ ഗോപകുമാര്‍, ഹബീബ് റഹ്മാന്‍ കീഴിശ്ശേരി എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.
ആഗസ്ത് 9ന് വൈകീട്ട് നാലിന് തൃശൂര്‍ പേള്‍ റീജന്‍സി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

RELATED STORIES

Share it
Top