കബാബ് ആന്റ് ബിരിയാണി ഫെസ്റ്റിവലുമായി സഫാരി

ദോഹ: പ്രമുഖ റീട്ടെയില്‍ മാര്‍ക്കറ്റിങ് ശൃഖലയായ സഫാരിയില്‍ കബാബ് ആന്റ് ബിരിയാണി ഫെസ്റ്റിവല്‍ ആരംഭിച്ചു. ജനുവരി 25 മുതല്‍ 31 വരെ എഴുപതില്‍പ്പരം രുചിഭേദങ്ങളുമായാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍. തിരുവിതാംകൂറിന്റെ തനതുരുചി പകരുന്ന ട്രാവന്‍കൂര്‍ ചിക്കന്‍ ബിരിയാണി, തലശ്ശേരി ചിക്കന്‍ ദം ബിരിയാണി, തലശ്ശേരി മട്ടന്‍ ബിരിയാണി, ചെട്ടിനാട് ചിക്കന്‍ ദം ബിരിയാണി, ബീഫ് ബിരിയാണി, പ്രോണ്‍സ് ബിരിയാണി, ഹൈദരാബാദി സബ്ജി ബിരിയാണി, ഹൈദരാബാദി മുര്‍ഗ്ഗ് ദം ബിരിയാണി, തലപ്പാകെട്ട് ചിക്കന്‍ ബിരിയാണി, ലഖ്‌നൗ ഗോഷ്ട് ബിരിയാണി, ഫിഷ് ബിരിയാണി, സീഫുഡ് ബിരിയാണി തുടങ്ങി അതീവരുചികരമായ നാല്‍പ്പതോളം ബിരിയാണികളും വ്യത്യസ്ത രുചികളില്‍ കബാബുകളും ലഭ്യമാണ്. മികച്ച പാചകവിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് സഫാരി ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത് എന്ന് സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദീന്‍ അറിയിച്ചു.
ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഫ്രോസണ്‍, ഗ്രോസറി വിഭാഗങ്ങളില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് മികച്ച പ്രമോഷന്‍ ഒരുക്കിയിട്ടുണ്ട്.
കൂടാതെ സഫാരിയില്‍ നിന്ന് 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ 18 ടൊയോട്ട കാംറി കാറുകള്‍ സമ്മാനമായി നല്‍കുന്ന വിന്‍ 18 ടൊയോട്ട കാംറി കാര്‍ പ്രമോഷനും തുടരുന്നു.

RELATED STORIES

Share it
Top