കപ്പ് സ്‌പെയിനിനോ ബ്രസീലിനോ സ്വന്തം

സ്‌പെയിനിനും ബ്രസീലിനുമാണ് ഇത്തവണത്തെ ലോകകപ്പില്‍ സാധ്യതകള്‍ കല്‍പ്പിക്കുന്നതെന്നു മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. നിലവിലെ ഫോം വച്ച് സ്‌പെയിനോ ബ്രസീലോ റഷ്യയില്‍ കിരീടം ചൂടുമെന്നും ഇതുപോലൊരു തുറന്ന ലോകകപ്പ് അടുത്തെങ്ങും ഉണ്ടായിട്ടില്ലെന്നും 1982 ലോകകപ്പില്‍ ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിട്ടുള്ള കോപ്പലാശാന്‍ കൂട്ടിച്ചേര്‍ത്തു.എന്നാല്‍, ഇംഗ്ലണ്ടിന്റെ സാധ്യതയും നിലവിലെ എടികെ കോച്ചായ കോപ്പല്‍ തള്ളിക്കളയുന്നില്ല. ഇംഗ്ലണ്ട് കപ്പുയര്‍ത്തുമോ ഇല്ലയോ എന്നൊക്കെ പറയാന്‍ സമയമായിട്ടില്ല. നോക്കൗട്ടില്‍ അവര്‍ എങ്ങനെ കളിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇത്. എങ്കിലും ഇക്കുറി ഇംഗ്ലണ്ടിന്റേത് ഏറെ ശക്തമായ ടീമാണെന്നു പറയാതെ വയ്യ. മികച്ച പ്രകടനം മുന്നോട്ടും കാഴ്ച വയ്ക്കാന്‍ അവര്‍ക്ക് കഴിയട്ടെ- ആശാന്‍ ആശംസിച്ചു.

RELATED STORIES

Share it
Top