കപ്പലപകടം: യുഎസ് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിടോക്കിയോ: പസഫിക് സമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട് കാണാതായ യുഎസ് യുദ്ധക്കപ്പലിലെ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തകര്‍ന്ന് വെള്ളംകയറിയ കപ്പലിനുള്ളില്‍നിന്നാണ് ഏഴ് പേരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തത്. ജപ്പാന്‍ നാവികസേന നാലു കപ്പലുകളും ഒരു ഹെലികോപ്റ്ററും ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ യുഎസ് നാവികസേനാ ആശുപത്രിയില്‍ എത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ചരക്കുകപ്പലിലിടിച്ച് ഏഴു നാവികരെ കാണാതായിരുന്നു. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ കമാന്‍ഡര്‍ ബ്രെയ്‌സ് ബെന്‍സണ്‍ അടക്കം നാലുപേരെ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചിരുന്നു.

RELATED STORIES

Share it
Top