കപില്‍ സിബലിനെതിരേ നടപടികള്‍ സ്വീകരിക്കാന്‍ എജി അനുമതി നല്‍കിയില്ലെന്ന്

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബലിനെതിരേ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നതിന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അനുമതി നല്‍കിയില്ലെന്ന് റിപോര്‍ട്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പുവച്ച സിബല്‍ അഭിഭാഷകനെന്ന നിലയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിയില്ലെന്ന് ആരോപിച്ചാണ് അദ്ദേഹത്തിനെതിരേ കോടതിയലക്ഷ്യ നടപടികള്‍ക്കായി സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. എന്നാല്‍, ഇതിന് കേന്ദ്രസര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടികള്‍ മുമ്പോട്ടു പോവാതിരുന്നതെന്നാണ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തത്.

RELATED STORIES

Share it
Top