കന്റോണ്‍മെന്റിലെ പൊതുസ്ഥലം പിടിച്ചെടുക്കാന്‍ വീണ്ടും പട്ടാളനീക്കം

കണ്ണൂര്‍: ജില്ലാ ആശുപത്രി ബസ്സ്റ്റാന്റിന് സമീപം കന്റോണ്‍മെന്റ് മേഖലയില്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലം പിടിച്ചെടുക്കാന്‍ വീണ്ടും പട്ടാളത്തിന്റെ നീക്കം. അഞ്ചുകണ്ടി-ആയിക്കര കിലാശി റോഡിലേക്ക് മുള്ളുവേലി കെട്ടാനായിരുന്നു ശ്രമം. സംഭവം ശ്രദ്ധയില്‍പ്പെട്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ സംഘടിച്ചെത്തി നിര്‍മാണ പ്രവൃത്തികള്‍ തടഞ്ഞു.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. നേരത്തെ കിലാശി റോഡില്‍ കന്റോണ്‍മെന്റ് പ്രദേശത്തെ പൊതുവഴി അടയ്ക്കാന്‍ പട്ടാളക്കാര്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. 150 കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ആംബുലന്‍സിനോ അഗ്‌നിശമന സേനാ വാഹനത്തിനോ എത്താന്‍ കഴിയില്ല. ചര്‍ച്ചയെ തുടര്‍ന്ന് അഞ്ചടി വീതിയും 130 മീറ്റര്‍ നീളവുമുള്ള വഴി ഉപയോഗിക്കാന്‍ അനുവദിച്ചു. ഇതാണ് ഇന്നലെ വീണ്ടും പട്ടാളം പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. വേലികെട്ടുന്നതിനായി ഇരുമ്പുതൂണും മറ്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
അതീവസുരക്ഷ കണക്കിലെടുത്താന്ന് റോഡ് അടയ്ക്കുന്നതെന്നാണ് പട്ടാളത്തിന്റെ വാദം. കന്റോണ്‍മെന്റ് പരിധിയില്‍ 30 വര്‍ഷത്തിലധികമായി വാടകയ്ക്ക് കച്ചവടം നടത്തുന്നവരെ ഒഴിവാക്കി കടമുറികള്‍ ലേലം ചെയ്യാനുള്ള നീക്കം സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലേലനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിയമിച്ച കമ്മീഷന്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. ഈമാസം 23നകം റിപോര്‍ട്ട് സമര്‍പ്പിക്കും. കന്റോണ്‍മെന്റിലെ പൊതുസ്ഥലം
പിടിച്ചെടുക്കാന്‍ വീണ്ടും പട്ടാളനീക്കംകണ്ണൂര്‍: ജില്ലാ ആശുപത്രി ബസ്സ്റ്റാന്റിന് സമീപം കന്റോണ്‍മെന്റ് മേഖലയില്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലം പിടിച്ചെടുക്കാന്‍ വീണ്ടും പട്ടാളത്തിന്റെ നീക്കം. അഞ്ചുകണ്ടി-ആയിക്കര കിലാശി റോഡിലേക്ക് മുള്ളുവേലി കെട്ടാനായിരുന്നു ശ്രമം. സംഭവം ശ്രദ്ധയില്‍പ്പെട്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ സംഘടിച്ചെത്തി നിര്‍മാണ പ്രവൃത്തികള്‍ തടഞ്ഞു.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. നേരത്തെ കിലാശി റോഡില്‍ കന്റോണ്‍മെന്റ് പ്രദേശത്തെ പൊതുവഴി അടയ്ക്കാന്‍ പട്ടാളക്കാര്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. 150 കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ആംബുലന്‍സിനോ അഗ്‌നിശമന സേനാ വാഹനത്തിനോ എത്താന്‍ കഴിയില്ല. ചര്‍ച്ചയെ തുടര്‍ന്ന് അഞ്ചടി വീതിയും 130 മീറ്റര്‍ നീളവുമുള്ള വഴി ഉപയോഗിക്കാന്‍ അനുവദിച്ചു. ഇതാണ് ഇന്നലെ വീണ്ടും പട്ടാളം പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. വേലികെട്ടുന്നതിനായി ഇരുമ്പുതൂണും മറ്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
അതീവസുരക്ഷ കണക്കിലെടുത്താന്ന് റോഡ് അടയ്ക്കുന്നതെന്നാണ് പട്ടാളത്തിന്റെ വാദം. കന്റോണ്‍മെന്റ് പരിധിയില്‍ 30 വര്‍ഷത്തിലധികമായി വാടകയ്ക്ക് കച്ചവടം നടത്തുന്നവരെ ഒഴിവാക്കി കടമുറികള്‍ ലേലം ചെയ്യാനുള്ള നീക്കം സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലേലനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിയമിച്ച കമ്മീഷന്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. ഈമാസം 23നകം റിപോര്‍ട്ട് സമര്‍പ്പിക്കും.

RELATED STORIES

Share it
Top