കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പരാതി; ബിഷപ്പിന് എതിരേ കേസ്

കോട്ടയം: കത്തോലിക്കാ സഭ ജലന്ധര്‍ ബിഷപ് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ പരാതി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയാണ് കന്യാസ്ത്രീ കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്.
2014ല്‍ കുറവിലങ്ങാട് ഗസ്റ്റ് ഹൗസില്‍ വച്ചു പലതവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ ആരോപണം. അതേസമയം, കന്യാസ്ത്രീക്കെതിരേ ബിഷപ്പും പരാതി നല്‍കിയിട്ടുണ്ട്. നേരത്തേ ഇവര്‍ക്കെതിരേ സ്ഥലംമാറ്റം ഉള്‍െപ്പടെയുള്ള അച്ചടക്കനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ വിരോധമാണ് പീഡനക്കേസെന്നും ബിഷപ് നല്‍കിയ പരാതിയില്‍ പറയുന്നു.
രണ്ടു പരാതിയുടെയും അടിസ്ഥാനത്തില്‍ കുറവിലങ്ങാട് പോലിസ് കേസെടുത്തിട്ടുണ്ട്. വൈക്കം ഡിവൈഎസ്പി കേസ് അന്വേഷിക്കുമെന്ന് കോട്ടയം എസ്പി അറിയിച്ചു. ആദ്യം പരാതി നല്‍കിയത് ബിഷപ്പാണെന്നും നാലുവര്‍ഷം മുമ്പ് നടന്ന സംഭവമായതുകൊണ്ട് അന്വേഷണത്തിന് പരിമിതികളുണ്ടെന്നും പോലിസ് അറിയിച്ചു

RELATED STORIES

Share it
Top