കന്യാസ്ത്രീയെ അവഹേളിച്ച് വീണ്ടും പി സി ജോര്‍ജ്

പാലക്കാട്: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ ന്യായീകരിച്ചും പരാതി നല്‍കിയ കന്യാസ്ത്രീയെ അവഹേളിച്ചും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സനെ പരിഹസിച്ചും വീണ്ടും പി സി ജോര്‍ജ് എംഎല്‍എ. ബിഷപ് പൂര്‍ണമായും നിരപരാധിയാണ്. സുബോധമില്ലാത്തതിനെയൊക്കെ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സനാക്കിയതില്‍ സഹതാപം മാത്രമാണെന്നും പി സി പറഞ്ഞു. സ്ത്രീ സംരക്ഷണ നിയമം ചിലര്‍ പണസമ്പാദനത്തിനും വ്യക്തിവൈരാഗ്യം തീര്‍ക്കാനുമാണ് ഉപയോഗിക്കുന്നതെന്നും പി സി ആരോപിച്ചു.

RELATED STORIES

Share it
Top