കന്യാസ്ത്രീയെ അപമാനിച്ച സംഭവം: പി സി ജോര്‍ജിനെതിരേ അന്വേഷണം ഊര്‍ജിതമാക്കി

കോട്ടയം: ബിഷപ്് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീയെ വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജ് എംഎല്‍എ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. വാര്‍ത്താസമ്മേളനവേദിയായ കോട്ടയം പ്രസ്‌ക്ലബ്ബിലെത്തി പോലിസ് സംഘം വിവരങ്ങള്‍ ശേഖരിച്ചു. പ്രസ്‌ക്ലബ്് പ്രസിഡന്റ്് സാനു ജോര്‍ജ്് തോമസ്്, സെക്രട്ടറി എസ്് സനില്‍കുമാര്‍ എന്നിവരോടാണ് വിവരങ്ങള്‍ ചോദിച്ച് രേഖപ്പെടുത്തിയത്്.
വെസ്റ്റ് സിഐ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലെത്തിയ സംഘം രണ്ട്്് ഓഫിസ് സ്റ്റാഫിനോടും വിവരങ്ങള്‍ ആരാഞ്ഞു. വാര്‍ത്താസമ്മേളനം നടത്തുന്നതിനുള്ള സൗകര്യം മാത്രമാണു നല്‍കിയതെന്നും മറ്റു കാര്യങ്ങള്‍ അറിയില്ലെന്നുമാണ് ജീവനക്കാരുടെ മൊഴി. പ്രസ്‌ക്ലബ്ബില്‍ നിന്നു ശേഖരിച്ച മൊഴികള്‍ രേഖയാക്കി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രസ്‌ക്ലബ്ബിനെ സാക്ഷിയാക്കാനാണ് പോലിസ് തീരുമാനം. കോട്ടയം പ്രസ്‌ക്ലബ്ബില്‍ സപ്തംബര്‍ 8ന്്് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി സി ജോര്‍ജ് കന്യാസ്ത്രീക്കെതിരേ മോശം പദപ്രയോഗം നടത്തിയത്. ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സമരം നടത്തിവരവെയായിരുന്നു പി സി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം. സംഭവത്തില്‍ കന്യാസ്ത്രീ പോലിസില്‍ രേഖാമൂലം നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

RELATED STORIES

Share it
Top