കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. വാകത്താനം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ 9.50ഓടെ കുറവിലങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുത്തത്. 20 മിനിറ്റ് മാത്രമാണ് മൊഴിയെടുക്കല്‍ നീണ്ടുനിന്നത്. ചോദ്യം ചെയ്യലിനിടെ ബിഷപ് പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ച് വ്യക്തത ആവശ്യമാണെന്നു കഴിഞ്ഞദിവസം പോലിസ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. ബിഷപ് പറഞ്ഞ കാര്യങ്ങളോട് പൊരുത്തപ്പെടുന്നുണ്ടോയെന്നു കന്യാസ്ത്രീയോട് ചോദിച്ചറിയുക മാത്രമാണ് പോലിസ് ചെയ്തിരിക്കുന്നത്.

RELATED STORIES

Share it
Top