കന്യാസ്ത്രീയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക ആരോപണത്തില്‍ അന്വേഷണസംഘം കന്യാസ്ത്രീയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. പീഡനം സംബന്ധിച്ച് ബന്ധുക്കള്‍ക്കൊപ്പമാണ് കന്യാസ്ത്രീ കര്‍ദിനാളിനടക്കം പരാതി നല്‍കിയതെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു.
കന്യാസ്ത്രീയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്ന് ബിഷപ്പും ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ധുക്കളെ ചോദ്യം ചെയ്തത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. കന്യാസ്ത്രീ നല്‍കിയ പരാതി സാധൂകരിക്കുന്ന വിവരങ്ങളാണ് ബന്ധുക്കളും നല്‍കിയതെന്ന് വൈക്കം ഡിവൈഎസ്പി പറഞ്ഞു.
രഹസ്യമൊഴിയുടെ പകര്‍പ്പ് കിട്ടിയാല്‍ പീഡനക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. ഇതിനുശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നു ഡിവൈഎസ്പി അറിയിച്ചു. കഴിഞ്ഞദിവസം ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയില്‍ ബിഷപ് പീഡിപ്പിച്ചെന്ന വിവരം ആവര്‍ത്തിച്ചിരുന്നു.

RELATED STORIES

Share it
Top