കന്യാസ്ത്രീയുടെ പരാതി കിട്ടിയില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിഞ്ഞു


കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതി കിട്ടിയിട്ടില്ലെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം നുണയെന്ന് തെളിയുന്നു. കര്‍ദിനാള്‍ ആലഞ്ചേരിയും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നു.

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി തന്റെ കയ്യില്‍ ഭദ്രമാണെന്ന് കര്‍ദിനാള്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ പീഡനത്തിന് ഇരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ കര്‍ദിനാളിനോട് ഫോണ്‍ സഭാഷണത്തില്‍ പറയുന്നുണ്ട്. പരാതി തന്റെ കയ്യില്‍ ഭദ്രമാണെന്നും കര്‍ദിനാള്‍ പറയുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top