കന്യാസ്ത്രീക്ക് എതിരേ പി സി ജോര്‍ജ് വീണ്ടും രംഗത്ത്

കോട്ടയം: കന്യാസ്ത്രീയെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുമായി പി സി ജോര്‍ജ് എംഎല്‍എ വീണ്ടും രംഗത്തെത്തി. ചില അപഥസഞ്ചാരിണികളായ സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങളെ മുതലെടുക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനെതിരേ പ്രതികരിക്കേണ്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണ്. കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ സമരം നടത്താതെ ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കന്യാസ്ത്രീക്കെതിരേയുള്ള പരാമര്‍ശത്തില്‍ 20നു നേരിട്ട് ഹാജരാവണമെന്ന് നിര്‍ദേശിച്ച് പി സി ജോര്‍ജിന് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസയച്ചു. പി സി ജോര്‍ജിനെതിരേ കേസെടുക്കാനും കന്യാസ്ത്രീയുടെ മൊഴിയെടുക്കാനും പോലിസ് നടപടിയെടുത്തിട്ടുണ്ടെന്നും സുചനയുണ്ട്.

RELATED STORIES

Share it
Top