കന്യാസ്ത്രീക്ക് എതിരായ പരാതി ഡിജിപി സ്വീകരിച്ചില്ല

തിരുവനന്തപുരം: ബിഷപ്പിനെതിരേ ബലാല്‍സംഗത്തിന് പരാതി നല്‍കിയ കന്യാസ്ത്രീ—ക്കെതിരേ പരാതിയുമായി ജലന്ധര്‍ ബിഷപ്പിന്റെ പ്രതിനിധി. കന്യാസ്ത്രീയുടെ പരാതിയില്‍ ഏകപക്ഷീയ നടപടി പാടില്ലെന്നാവശ്യപ്പെട്ട്  ബിഷപ്പിന്റെ പ്രതിനിധി ഫാ. പീറ്റര്‍ ഡിജിപിയെ കണ്ടു. കന്യാസ്ത്രീ നല്‍കിയ പരാതിയെ വിശ്വസിച്ചുമാത്രമുള്ള പോലിസ് നടപടികള്‍ ശരിയല്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും പ്രതിനിധി ഡിജിപിയെ അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പരാതി ഡിജിപിക്ക് കൈമാറാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. പരാതികളുണ്ടെങ്കില്‍ കോട്ടയം എസ്പിയെ സമീപിക്കാനായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. അന്വേഷണത്തില്‍ കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലിസ് കണ്ടെത്തിയിരുന്നു. അടുത്തുതന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ പ്രതിനിധി ഡിജിപിക്ക് പരാതിയുമായെത്തിയത്.

RELATED STORIES

Share it
Top