കന്യാസ്ത്രീകള്‍ പരസ്യമായി ഇറങ്ങിയത് ഗൗരവതരം: വിഎസ്

തിരുവനന്തപുരം: പീഡന പരാതി ലഭിച്ചിട്ടും ജലന്ധര്‍ ബിഷപ്പിനെതിരേ ആരുടെ ഭാഗത്തുനിന്നും പ്രത്യക്ഷത്തില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ നീതിക്കായി സഭയിലെ കന്യാസ്ത്രീകള്‍ക്ക് പരസ്യമായി പ്രക്ഷോഭരംഗത്ത് ഇറങ്ങേണ്ടിവന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് വി എസ് അച്യുതാനന്ദന്‍. സഭാംഗങ്ങള്‍ക്കിടയിലുള്ള ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ സഭ തന്നെ കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ നീതിന്യായ സംവിധാനത്തിനു നിരക്കുന്നതല്ല. ഉന്നതസ്ഥാനത്തിരിക്കുന്ന സ്വാധീനമുള്ള വ്യക്തിയാണ് കഴിഞ്ഞ രണ്ടര മാസമായി എല്ലാ അന്വേഷണ സംവിധാനങ്ങള്‍ക്കും മേലെ സ്വതന്ത്രനായി വിഹരിക്കുന്നത് എന്നതിനാല്‍ ഇരകള്‍ അനുഭവിക്കുന്നത് വലിയ സമ്മര്‍ദമാണ്. ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലിസ് ഇനിയും കാലതാമസം വരുത്തരുതെന്നും വിഎസ് പറഞ്ഞു.

RELATED STORIES

Share it
Top