കന്യാസ്ത്രീകളുടെ സമരം: അടിയന്തര ഇടപെടല്‍ വേണം- സുധീരന്‍

തിരുവനന്തപുരം: നീതിക്കുവേണ്ടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ അതീവ ഗൗരവത്തോടെ കാണാനും അവര്‍ക്ക് നീതി ഉറപ്പാക്കാനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ജലന്ധര്‍ ബിഷപ്പിനെതിരേ അവര്‍ ഉന്നയിച്ച പരാതിയില്‍ സത്യസന്ധവും കാര്യക്ഷമവുമായ രീതിയില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് ഇനിയും കാലതാമസം ഉണ്ടാക്കുന്നത് തികഞ്ഞ നീതിനിഷേധമാണ്. പരാതിക്കാരിയായ കന്യാസ്ത്രീയെ നിന്ദ്യവും നികൃഷ്ടവുമായ ഭാഷയില്‍ ആക്ഷേപിച്ച പി സി ജോര്‍ജിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ നിയമം അതിന്റെ വഴിക്ക് പോവണമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി എഐസിസി വര്‍ക്കിങ് കമ്മിറ്റി അംഗം ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസ് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

RELATED STORIES

Share it
Top