കന്യാകുളങ്ങര ഹോസ്പിറ്റലിനോട് അവഗണന: ഉദ്ഘാടന വേദിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

വെമ്പായം: എസ്ഡിപിഐ വെമ്പായം, മാണിക്കല്‍ പഞ്ചായത്തു കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കന്യാകുളങ്ങര ഹോസ്പിറ്റലിനോടുള്ള വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് സംഘടിപ്പിച്ചു.
ഹോസ്പിറ്റലില്‍ പാലിയേറ്റീവ് കെയര്‍ വാര്‍ഡിന്റെ ഉദ്ഘാടന വേദിയിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കന്യാകുളങ്ങര ജങ്ഷനില്‍ നിന്നു പ്രകടനമായാണ് സമരക്കാര്‍ ഹോസ്പിറ്റലില്‍ എത്തിയത്.  കന്യാകുളങ്ങര ഹോസ്പിറ്റലില്‍ രാത്രികാല ചികില്‍സ മുടക്കമില്ലാതെ തുടരുക, കുട്ടികളുടെ വാര്‍ഡ് പുനസ്ഥാപിക്കുക, പ്രസവ വാര്‍ഡ് പുനസ്ഥാപിക്കുക, ആവശ്യത്തിന് ഡോക്ടര്‍മാരെയും ഉദ്യോഗസ്ഥരെയും നിയമിക്കുക, പുതിയ കെട്ടിടങ്ങള്‍ രോഗികള്‍ക്കായി ഉപയോഗപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
മാര്‍ച്ച് ഹോസ്പിറ്റല്‍ മെയിന്‍ ഗേറ്റ് നടയില്‍ വെഞ്ഞാറമൂട് സിഐയുടെ നേതൃത്വത്തില്‍ തടഞ്ഞു. എസ്ഡിപിഐ മാണിക്കല്‍ പഞ്ചായത്തു പ്രസിഡന്റ് റാഫി ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. വെമ്പായം ഗ്രാമപ്പഞ്ചായത്ത് മെംബര്‍ ഇര്‍ഷാദ് കന്യാകുളങ്ങര ഉദ്ഘാടനം നിര്‍വഹിച്ചു.  വെമ്പായം പഞ്ചായത്തു കമ്മിറ്റി സെക്രട്ടറി എ എം അന്‍സര്‍, വാഹിദ് ചിറമുക്ക്, സലിം വെമ്പായം സംസാരിച്ചു. മാഹീന്‍ കന്യാകുളങ്ങര, റിയാസ് കാണവിള, റാഫി വെമ്പായം, അബ്ദുല്‍ ഹമീദ് നേതൃത്വം നല്‍കി. പ്രതിഷേധങ്ങള്‍ക്കിടയില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ പി ചന്ദ്രന്‍ പാലിയേറ്റീവ് കെയര്‍ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

RELATED STORIES

Share it
Top