കന്നുകാലി നിയന്ത്രണ ഉത്തരവ് ;ചാലക്കുടി മാര്‍ക്കറ്റ് സ്തംഭനത്തിലേക്ക്ചാലക്കുടി: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി നിയന്ത്രണ ഉത്തരവ് ചാലക്കുടി മാര്‍ക്കറ്റിനെ കാര്യമായി ബാധിച്ചു. മാര്‍ക്കറ്റിലെ ഇരുപതോളം സ്റ്റാളുകളില്‍ പകുതിയില്‍പരം സ്റ്റാളുകളും അടച്ചുപൂട്ടി. കന്നുകാലികളെ ലഭിക്കാത്തിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ഈ മേഖലയില്‍ ജോലി നോക്കിയിരുന്ന ജീവനക്കാരും തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. സാധാരണ ദിവസങ്ങളില്‍ ഇരുപതോളം കാലികളെ കശാപ്പ് ചെയ്തിരുന്ന ഇവിടെ ഇപ്പോള്‍ അഞ്ച് കാലികളെ മാത്രമാണ് കശാപ്പ് ചെയ്യുന്നത്. ലക്ഷങ്ങള്‍ മുടക്കി നഗരസഭയില്‍ നിന്നും ലേലം ചെയ്‌തെടുത്ത സ്റ്റാളുകള്‍ പുതിയ ഉത്തരവിനെ തുടര്‍ന്ന് അടച്ച് പൂട്ടേണ്ടി വരുമെന്ന ഭീതിയിലാണ് ഇവിടയുള്ളവര്‍. കാലികളെ വില്‍പന നടത്തുന്ന കച്ചവടക്കാരെയും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ആശങ്കയിലാക്കിയിരിക്കുകയാണ്. പരമ്പരാ—ഗതമായി ഈ മേഖലയില്‍ ജോലി നോക്കുന്ന പലരും കച്ചവടം നിലച്ചാല്‍ അത്മഹത്യുടെ വക്കിലെത്തും. വീടും പറമ്പും പണയപ്പെടുത്തിയാണ് പലരും ഈ കച്ചവടത്തിനിറങ്ങിയിട്ടുള്ളത്. കാലി കച്ചവടം നിലച്ചാല്‍ കാലികളെ കടമായി വില്‍പന നടത്തിയിട്ടുള്ള കശാപ്പുകാരില്‍ നിന്നും പണം തിരികെ കിട്ടില്ലെന്നും ഇവര്‍ ആവലാതിപ്പെടുന്നു.

RELATED STORIES

Share it
Top