കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് കലാപം ഉണ്ടാവുമെന്ന് മന്ത്രി ജി സുധാകരന്‍കോട്ടയം: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. അങ്ങനെ സംഭവിച്ചാല്‍ ജനാധിപത്യരീതിയില്‍ ജനങ്ങള്‍ സര്‍ക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പുനിരോധനം മറികടക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി കെ രാജുവും പ്രതികരിച്ചു. കോട്ടയത്ത് വിവിധ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കേന്ദ്രസര്‍ക്കാര്‍ കാളക്കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണെന്ന് മന്ത്രി സുധാകരന്‍ പരിഹസിച്ചു. കലാപമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങള്‍ ജനാധിപത്യവിപ്ലവത്തിലൂടെ, അതായത് വോട്ടെടുപ്പിലൂടെ സര്‍ക്കാരിനെ മാറ്റുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കന്നുകാലികളുടെ കശാപ്പുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാനം കത്തെഴുതുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കും. എന്നിട്ടും തീരുമാനമാവുന്നില്ലെങ്കില്‍ പ്രതിസന്ധി മറികടക്കാന്‍ നിയമസഭ വിളിച്ചുചേര്‍ത്ത് സംസ്ഥാനം പുതിയ നിയമം പാസാക്കുന്നത് ആലോചിക്കുമെന്നും രാജു വ്യക്തമാക്കി.

RELATED STORIES

Share it
Top