കനേഡിയന്‍ പ്രധാനമന്ത്രിയ്ക്ക് മോദിയുടെ അവഗണന

ഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചതായി കനേഡിയന്‍ മാധ്യമങ്ങളില്‍ വിമര്‍ശനം. പ്രത്യേക ഖാലിസ്ഥാനായി വാദിക്കുന്ന ഗ്രൂപ്പുകളോട് ട്രൂഡോ കാണിക്കുന്ന അടുപ്പമാണ് ഇതിന് കാരണമെന്ന വിമര്‍ശനം.എന്നാല്‍ ആരോപണം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളി.
ഏഴു ദിവസത്തെ സന്ദര്‍ശനത്തിനാണ്  ട്രൂഡോ ഇന്ത്യയിലെത്തിയത്.വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചത് കൃഷി സഹ മന്ത്രി രാജേന്ദ്ര സിംഗ് ഷെഖാവത്താണ്. അഹമ്മദാബാദിലെത്തി സബര്‍മതി ആശ്രമവും, അക്ഷര്‍ധാം ക്ഷേത്രവും സന്ദര്‍ശിച്ച ട്രൂഡോയ്‌ക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി സ്വന്തം നഗരത്തിലുമെത്തിയില്ല. ഷിന്‍സോ ആബെ, ബെഞ്ചമിന്‍ നെതന്യാഹു, ഷി ജിന്‍പിങ് എന്നീ നേതാക്കള്‍ ഇന്ത്യയിലെത്തിയപ്പോള്‍ മോദി അഹമ്മദാബാദിലേക്ക് പോയിരുന്നു. 23ന് മോദി ട്രൂഡോയെ കാണുന്നുണ്ട്.

RELATED STORIES

Share it
Top