'കനിവോടെ പത്തനംതിട്ട' നാടകയാത്ര ഇന്ന്

പത്തനംതിട്ട: പ്രളയക്കെടുതിയും തീവ്രശുചീകരണ യജ്ഞവും വിഷയമാക്കി ജില്ലാ ശുചിത്വമിഷന്‍ ഇന്ന് കനിവോടെ പത്തനംതിട്ട എന്ന പേരില്‍ നാടകയാത്ര നടത്തും. കൊല്ലം നാടക് സംഘടനയുമായി ചേര്‍ന്നാണ് നാടകയാത്ര സംഘടിപ്പിക്കുന്നത്.
പ്രളയത്തിന്റെ ദുരിതവും കണ്ണീരും അതിജീവനത്തിന്റെ പ്രതീക്ഷകളും ദൃശ്യവത്ക്കരിക്കുന്ന നാടകത്തില്‍ പ്രേക്ഷകരും പങ്കാളികളാകുന്നുവെന്നതാണ് പ്രത്യേകത. ഇരുപതോളം അഭിനേതാക്കളാണ് നാടകത്തിലുള്ളത്. രാവിലെ 8.30ന് പത്തനംതിട്ട ഠൗണ്‍ ഹാള്‍ പരിസരത്ത് ആദ്യ അവതരണം നടത്തും.
തുടര്‍ന്ന് 10ന് പത്തനംതിട്ട പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, 11.30ന് കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരം, ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരം, വൈകിട്ട് 3.30ന് അടൂര്‍ കെഎസ്ആര്‍ടിസി പരിസരം എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കും.

RELATED STORIES

Share it
Top