കനാല്‍ കാട് കയറി നശിച്ച നിലയില്‍: വെള്ളം കിട്ടാകനി

കാലടി:  കനാല്‍ വെള്ളം ഒഴുകിയിരുന്ന ചാലക്കുടി ഇടതുകര കനാല്‍ പലയിടത്തും കാട് കയറി നശിച്ച നിലയില്‍. കനാല്‍ കാട് പിടിച്ച് വെള്ളം ഒഴുകാതെ നശിച്ച് മൂടപെടുകയാണ്. പാഴ് വസ്തുക്കള്‍ നിക്ഷേപിക്കുന്നതിനുള്ള കേന്ദ്രമായി കനാലിനെ മാറ്റിയതായി ആരോപണമുണ്ട്. മഞ്ഞപ്ര പഞ്ചായത്തിലെ മെഡിക്കല്‍ സെന്റര്‍, പുല്ലത്താന്‍ കവല, ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ എന്നീഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള ദുരവസ്ഥ. കനാലില്‍ മാംസാവശിഷ്ഠങ്ങള്‍ ചാക്കില്‍ കൊണ്ടുവന്ന് ഇടുന്നതുമൂലം പ്രദേശവാസികള്‍, കാല്‍നടയാത്രക്കാര്‍ എന്നിവര്‍ ദുര്‍ഗന്ധം മൂലം വിഷമിക്കുകയാണ്. പക്ഷികള്‍, നായ്ക്കള്‍ എന്നിവ ഇവ കൊത്തിവലിച്ച് കിണറുകളിലും മറ്റും വീഴുന്നതും കുടിവെള്ളത്തെയും മലിനമാക്കുന്നു. കനാലില്‍ വെള്ളം വരവ് നിലച്ചതോടെ ഇരുവശങ്ങളിലും കഴിയുന്നവര്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത്  ഒട്ടും വിദൂരമല്ല. കൃഷിക്കാര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ കനാല്‍ വെള്ളം എ ത്താത്തതില്‍ വലയുകയാണ്. പച്ചക്കറി കര്‍ഷകര്‍ തീരാദുരിതത്തിലാണ്. കാര്‍ഷിക വിഭവങ്ങളാല്‍ സമൃദ്ധമായിരുന്ന ഈ പ്രദേശത്ത് ഇന്ന് മിക്ക കൃഷികളും അന്യം നിന്നതായി കൃഷിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മാസത്തില്‍ കുറെ ദിവസമെങ്കിലും കനാലിലൂടെ വെള്ളമെത്തിച്ചു കൊടുക്കണമെന്ന് കോണ്‍ഗ്രസ് (ഐ) വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. മുന്‍ വര്‍ഷങ്ങളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പണിക്കാര്‍ കനാല്‍ ശുചിയാക്കിയിരുന്നു. എന്നാല്‍ ഇവരെ ഇത്തരം ജോലിയില്‍ നിന്ന് ഇപ്പോള്‍ ഒഴിവാക്കിയതായി പറയപ്പെടുന്നു. സമീപത്ത് കൊതുക് ശല്യം ശക്തമാണ്. മഞ്ഞപ്ര പ്രാഥമികാരോഗ്യകേന്ദ്രം, അംഗന്‍വാടി, പനമ്പ് നെയ്ത്ത് കേന്ദ്രം, സ്വകാര്യ ആശുപത്രികള്‍, ദേവാലയം, ക്ഷേത്രം, സ്‌ക്കൂള്‍ എന്നിവിടങ്ങളിലേക്ക് ആളുകള്‍ എളുപ്പത്തില്‍ കടന്ന് പോകുന്ന പ്രധാന റോഡിന്റെ ഓരത്താണ് ഇടതുകര കനാല്‍. കനാലുകളുടെ അറ്റകുറ്റ പണി  കൃത്യമായി നടത്തി അടിയന്തിരമായി ജലസേചന സൗകര്യം ലഭ്യമാക്കണമെന്ന് കോ ണ്‍ഗ്രസ് (ഐ) വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ഷൈബി പാപ്പച്ചന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top