കനാലില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി

വടകര: നടക്കുതാഴ-ചോറോട് കനാലില്‍ കൂട്ടൂലി പാലത്തിന് സമീപം മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കടുങ്ങാലി, വരാല്‍ ഉള്‍പ്പടെയുള്ള മീനുകളാണ് വന്‍തോതില്‍ ചത്ത് പൊങ്ങിയ നിലയില്‍ കാണപ്പെട്ടത്.
പ്രദേശത്ത് അസഹനീയമായ ദുര്‍ഗന്ധം പരന്നതോടെയാണ് മീനുകള്‍ ചത്ത വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. നഞ്ച് കലക്കിയതാണ് മീനുകള്‍ ചത്ത് പോവാന്‍ കാരണമെന്നാണ് നാട്ടുകാരുടെ സംശയം. കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ ഇവിടെ നിന്നും മീന്‍ പിടിച്ചിരുന്നു. പിടിച്ച മീനുകള്‍ ചാക്കില്‍ കെട്ടി കൊണ്ടുപോവുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസും, ചോറോട് ഗ്രാമപ്പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED STORIES

Share it
Top