കനാലില്‍ നിന്ന് വെള്ളം ഒഴുകി റോഡ് തകര്‍ന്നു

മാള: പറമ്പി റോഡില്‍ നിന്ന് കാരൂര്‍ റോഡിലേക്ക് കനാല്‍ വെള്ളം കുത്തിയൊഴുകി റോഡ് തകര്‍ന്നു.  വലതുകര ജലസേചന കനാലില്‍ നിന്നാണ് വെള്ളം റോഡിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. വര്‍ഷകാലത്ത് കുഴികളില്‍ മഴവെള്ളം നിറഞ്ഞ് കിടക്കുന്നത് കൂടാതെ വേനല്‍കാലത്ത് കനാല്‍ വെള്ളം റോഡിലെ കുഴികളില്‍ നിറയുകയാണ്.
റോഡിലൂടെ നിരന്തരം വാഹനങ്ങള്‍ ഓടുന്നത് കാരണം റോഡ് കൂടുതല്‍ ശോച്യാവസ്ഥയിലായിരിക്കുകയാണ്. പറമ്പിറോഡിനും പോട്ടക്കും ഇടയിലുള്ള ഏഴ് കിലോമീറ്റര്‍ ദൂരത്തിനിടയില്‍ നിരവധി സ്ഥലങ്ങളിലാണ് വലിയ കുഴികള്‍ രൂപപ്പെട്ടത്. കാരൂര്‍ ദുബായി റോഡ് ജങ്ഷനിലുള്ള കുഴിയില്‍ ഇരുചക്ര വാഹനങ്ങള്‍ വീഴുന്നത് പതിവാണ്. ഇവിടെ റോഡരികില്‍ വെള്ളം ഒഴുകി പോവുന്നതിന് കാനകളില്ലാത്തതിനാല്‍  വെള്ളക്കെട്ട് ഉണ്ടാവാറുണ്ട്. റോഡില്‍ വെള്ളം നിറയുന്ന സമയത്ത് അപരിചിതരായ യാത്രക്കാര്‍ക്ക് കുഴികള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. ഇതിനാല്‍ വാഹനങ്ങള്‍ കുഴികളില്‍ വീണ് മറിയുന്നത് പതിവാണ്.
മാള, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് ചാലക്കുടിയിലേക്ക് നിരവധി ബസ്സുകള്‍ സഞ്ചരിക്കുന്ന റോഡില്‍ ഈ അവസ്ഥ കാരണം യാത്ര ദുരിതപൂര്‍ണമാണ്.  നൂറുകണക്കിന് യാത്രക്കാരാണ് ദിനേന ഇതുവഴി  യാത്ര ചെയ്യുന്നത്.

RELATED STORIES

Share it
Top