കനറാ ബാങ്കിന്റെ എടിഎം കൗണ്ടറിന് തീ പിടിച്ചു

പയ്യോളി: ദേശീയപാതയില്‍ പയ്യോളി പോലിസ് സ്‌റ്റേഷന് എതിര്‍ വശത്തുള്ള കനറാ ബാങ്കിന്റെ എടിഎം കൗണ്ടറിന് തീ പിടിച്ചു. പണം വെച്ച ഭാഗത്തേക്ക് തീ പടരാതിരുന്നതിനാല്‍ കൂടുതല്‍ നാശം ഉണ്ടായില്ല.   ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് കൗണ്ടറിനുള്ളില്‍ നിന്ന് പുക ഉയരുന്നത് സമീപത്തുള്ളവരുടെ ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞ് പോലിസും നാട്ടുകാരും സ്ഥലത്തെത്തി തീ കെടുത്താനുള്ള ശ്രമം നടത്തുകയായിരുന്നു.
വടകരയില്‍ നിന്ന് ഒരു യൂനിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായി. എടിഎമ്മിനെ ബാങ്കിന്റെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന നെറ്റ്‌വര്‍ക്ക് സ്വിച്ച് പൂര്‍ണമായും കത്തി നശിച്ചു. അതേ സമയം തീ പിടിച്ചാല്‍ ഉപയോഗിക്കേണ്ട അഗ്‌നി രക്ഷാ ഉപകരണങ്ങള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നില്ല. തൊട്ടടുത്ത എടിഎമ്മില്‍ നിന്ന് എക്സ്റ്റിഗ്യൂഷര്‍ എത്തിച്ചാണ് തീ അണച്ചത്. ഏജന്‍സികള്‍ വഴിയല്ലാതെ കനറാ ബാങ്കിന്റെ പയ്യോളി ശാഖയില്‍ നിന്ന് നേരിട്ട് പണം ലോഡ് ചെയ്യുന്ന പയ്യോളിയില്‍ ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയ എടിഎം കൗണ്ടര്‍ കൂടിയാണ് ഇത്.  ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്

RELATED STORIES

Share it
Top