കനത്ത മഴ: വിമാനത്താവള പദ്ധതി പ്രദേശത്തെ വീടുകളില്‍ വെള്ളംകയറി

മട്ടന്നൂര്‍: വേനല്‍മഴ ശക്തമായതോടെ കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്തെ എളമ്പാറ പുതുക്കുടി ഭാഗത്തെ വീടുകളിലും കൃഷിയിടങ്ങളിലും വീണ്ടും ചളിവെള്ളം കയറി. ഇന്നലെ വൈകീട്ട് പദ്ധതി പ്രദേശത്ത് കനത്ത മഴ പെയ്തതോടെയാണ് ചളിവെള്ളം കുത്തിയൊഴുകിയത്. സമീപത്തെ വീടുകളിലും കൃഷിയിടങ്ങളിലും ചളിവെള്ളം ഒഴുകിയെത്തി.
പല വീടുകളില്‍ ചളിവെള്ളം കയറിയത് നാശനഷ്ടമുണ്ടായി. പുതുക്കുടി പ്രദേശത്തെ പി പി നാരായണന്‍, പി കെ രോഹിണി, പി രാജന്‍, പുതുക്കുടി ബാലന്‍, പി പി ദേവു, പാര്‍വതി ഇല്ലത്തുവളപ്പില്‍, മോഹനന്‍ പുത്തന്‍പുര എന്നിവരുടെ വീട്ടുപറമ്പിലാണ് മഴവെള്ളം കുത്തിയൊഴുകി എത്തിയത്. കഴിഞ്ഞവര്‍ഷവും പ്രദേശത്ത് വിമാനത്താവള പ്രദേശത്തുനിന്ന് ഒഴുകിയെത്തിയ മഴവെള്ളം കാരണം പ്രദേശവാസികള്‍ക്ക് നാശനഷ്ടങ്ങളുണ്ടായിരുന്നു.

RELATED STORIES

Share it
Top