കനത്ത മഴ നിന്നെങ്കിലും അപകടത്തിന് അറുതിയായില്ല

മാവൂര്‍:  കെട്ടാങ്ങല്‍ റോഡില്‍ മാവൂര്‍ അങ്ങാടി മുതല്‍ കൈത്തൂട്ടിമുക്ക് വരെയുള്ള ഭാഗങ്ങളില്‍ ആണ് മെയിന്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍കഥയാകുന്നത്.കനത്ത മഴ പെയ്താല്‍ റോഡില്‍ കൂടി ഒഴുകിയെത്തുന്ന മാലിന്യങ്ങളും, മണ്ണുകളും അടിഞ്ഞുകൂടി റോഡിന്റെ മധ്യഭാഗങ്ങളില്‍ മണ്‍കൂനകള്‍ രൂപപെടുന്നതാണ് ഇരുചക്രവാഹനങ്ങളും, യാത്രക്കാരും അപകടത്തില്‍ പെടുന്നത്.ഇന്ന് രാവിലെ ജിഎംയുപി സ്‌കൂളിലെ അധ്യാപിക ഇരുചക്രവാഹനത്തില്‍ നിന്ന് വീണ് സാരമായ പരുക്ക് പറ്റിയിരുന്നു.
മഴ് പെയ്താല്‍ റോഡില്‍ കൂടി പരന്ന് ഒഴുകുന്ന മലിനജലത്തില്‍ കൂടി വാഹനങ്ങള്‍ അതിവേഗതയില്‍ കടന്ന് പോകുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും, വഴിയാത്രക്കാരുടെയും ദേഹത്ത് മലിനജലം തെറിക്കുന്നത് നിത്യ കാഴ്ചയാണ്. വെള്ളത്തിന്റെ ഒഴുക്ക് നിന്നാല്‍ റോഡില്‍ മണ്‍കൂനകള്‍ രൂപപെടുകയാണ്.

RELATED STORIES

Share it
Top