കനത്ത മഴ: നാദാപുരം ടൗണില്‍ വെള്ളപ്പൊക്കം

നാദാപുരം: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയില്‍ നാദാപുരം ടൗണില്‍ വെള്ളപ്പൊക്കം. ഒന്‍പത് കടകളില്‍ വെള്ളം കയറി. രണ്ട് കടകളിലെ സാധനങ്ങള്‍ വെള്ളത്തില്‍ കുതിര്‍ന്നു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ശക്തമായി പെയ്ത മഴയിലാണ് നാദാപുരം തലശേരി റോഡ് വെള്ളത്തിനടിയിലായത്.
മല്‍സ്യ മാര്‍ക്കറ്റ് പരിസരത്തെ ഒന്‍പത് കടകളിലാണ് വെള്ളം കയറിയത്. അനുപമ ജ്വല്ലറി, ടീടൈം കൂള്‍ബാര്‍, സല്‍ജഫൂട് വേര്‍ & ഫേന്‍സി, ഗ്യാലക്‌സി ബേക്കറി, എബിഎച്ച് വെജിറ്റബ്ള്‍സ്, പാലേരി ക്കണ്ടി പലചരക്ക് കട, മറ്റൊരു പച്ചക്കറിക്കട, പലചരക്കുകട എന്നിവിടങ്ങളിലാണ് വെള്ളം കയറി നാശം വിതച്ചത്. കഴിഞ്ഞ പ്രളയകാലത്തും പലപ്പോഴായി ഇവിടെ വെള്ളം കയറി നഷ്ടം സംഭവിച്ചിരുന്നു.

RELATED STORIES

Share it
Top