കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

കണ്ണൂര്‍: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. കണ്ണൂര്‍ സിറ്റി, നീര്‍ച്ചാല്‍, മൈതാനപ്പള്ളി തീരമേഖലയിലെ പല വീടുകളിലും വെള്ളം കയറി. മാടായി മാട്ടൂല്‍, ചെറുകുന്ന്, ഏഴോം പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. മാട്ടൂല്‍, മാടായി, ചെറുകുന്ന്, ഏഴോം പഞ്ചായത്തുകളിലെ നെല്‍പാടങ്ങളും മാടായി പഞ്ചായത്തിലെ മുട്ടം, വെങ്ങര, മാടായി തെരു, വാടിക്കല്‍ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
പോക്കറ്റ് റോഡുകളില്‍ വെള്ളക്കെട്ട് കാരണം കാല്‍നടയാത്ര ദുസ്സഹമായി. ഇതുകാരം സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഏറെ കഷ്ടത്തിലായത്. അശാസ്ത്രീയ രീതിയില്‍ സ്വകാര്യവ്യക്തികള്‍ നിര്‍മിച്ച വീട്ടുമതിലുകളാണ് വെള്ളം ഒഴുകിപ്പോവാന്‍ പ്രധാന തടസ്സം. വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ തീരദേശവാസികള്‍ രോഗഭീതിയിലാണ്.
പലയിടത്തും പനിയും മഞ്ഞപ്പിത്തവും ഉള്‍പ്പെടെയുള്ളവ പടരുന്നുണ്ട്. അതിനിടെ, കനത്ത മഴയില്‍ ജില്ലയില്‍ പലയിടത്തും കനത്ത കൃഷിനാശമുണ്ടായി. ഏക്കര്‍ കണക്കിന് വയലുകളില്‍ കൊയ്യാറായ നെല്ല് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ആഴ്ചകള്‍ കഴിഞ്ഞാലും ഇവ കൊയ്‌തെടുക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.

RELATED STORIES

Share it
Top