കനത്ത മഴ; കുമളിയില്‍ ഉരുള്‍പൊട്ടി

കുമളി: കനത്ത മഴയില്‍ കുമളിക്കു സമീപം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. അമരാവതി നൂലാംപാറ ക്ഷേത്രത്തിനു സമീപത്തും ഒട്ടകത്തലമേട്ടിലുമാണ് ഉരുള്‍പൊട്ടിയത്. ഇതിനിടെ കുമളി-മൂന്നാര്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
മണ്ണിടിഞ്ഞ് രണ്ടാംമൈല്‍ മഹേഷ് ഭവനില്‍ സുനിലിന്റെ വീട് ഭാഗികമായി തകര്‍ന്നു. മൂന്നാംമൈലിന് സമീപം 100 മീറ്ററോളം ദൂരം മണ്ണിടിഞ്ഞു. ഒന്നാം മൈലിലെ നിലവിലെ നിരവധി വ്യാപാരസ്ഥാപനങ്ങളിലും ടൗണിലെ സമീപത്തുള്ള കോളജിലും വെള്ളം കയറി. ഗവണ്‍മെന്റ്് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് തുറന്ന് 40ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഒട്ടകത്തലമേട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏക്കര്‍കണക്കിനു കൃഷിയിടം ഒലിച്ചുപോയി.

RELATED STORIES

Share it
Top