കനത്ത മഴ; ഇരിട്ടി മേഖലയില്‍ വ്യാപക കൃഷിനാശം

ഇരിട്ടി: ഒരാഴ്ചായി തുടരുന്ന കനത്ത മഴയില്‍ ഇരിട്ടി മേഖലയില്‍ വ്യാപക നാശനഷ്ടം. തില്ലങ്കേരിയില്‍ ഒരു വീട് തകര്‍ന്നു. കണ്ണിരിട്ടിയിലെ മാവില കൃഷ്ണന്റെ വീടാണ് തകര്‍ന്നത്. സംഭവ സമയത്ത് വീട്ടിനകത്തുണ്ടായിരുന്നവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഉളിയില്‍ കാറാട്ടെ അരയാക്കുല്‍ ജമീലയുടെ വീട് സംരക്ഷണ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് അപകടഭീഷണിയിലാണ്.
സമീപത്തെ തോട്ടില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംരക്ഷണ ഭിത്തി തകര്‍ന്നത്. ഉളിയില്‍ തോട് കര കവിഞ്ഞിതനെ തുടര്‍ന്ന് ഉളിയില്‍ പാച്ചിലാളം റോഡ് വെള്ളത്തിനടിയിലായി. ഉളിയില്‍ ഗവ. യുപി സ്്്കൂളിന്റെ ഗ്രണ്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി. ഉളിയില്‍, കാറാട്, പാച്ചിലാളം ഭാഗത്ത് നിരവധി പേരുടെ നെല്ല്, മരച്ചിനി, വാഴ കൃഷി എന്നിവ വെള്ളം കയറി നശിച്ചു. പാച്ചിലാളത്തെ എ മാധുരി, താഴെവീട്ടില്‍ രാജീവന്‍, പാറമ്മല്‍ കുഞ്ഞപ്പ, തോട്ടത്തില്‍ മഹേഷ്, ബാലന്‍, എന്‍ മോഹനന്‍ എന്നിവരുടെ കൃഷികളാണ് വെള്ളം കയറി നശിച്ചത്.
ഈ ഭാഗത്തെ നിരവധി വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കാറാട് അങ്കണവാടിയില്‍ വെള്ളം കയറി. ചെറിയൊരു മഴ പെയ്താല്‍ പൊലും വെള്ളം കയറുന്ന അങ്കണവാടി ഇവിടെ നിന്നു മാറ്റണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
തില്ലങ്കേരി നെല്ല്യാട്ടേരി പാലം വെള്ളത്തിനടിയിലായി. നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളില്‍ ഇരിട്ടി നഗരസഭാ അധികൃതരും റവന്യു ഉദ്യേഗസ്ഥരും സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top