കനത്ത മഴയെ തുടര്‍ന്ന് അന്ധേരിയില്‍ മേല്‍പ്പാലത്തിന്റെ നടപ്പാത തകര്‍ന്നുവീണു

മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് മുംബൈ അന്ധേരിയില്‍ റെയില്‍വേ പാളത്തിലേക്ക് മേല്‍പ്പാലത്തിന്റെ നടപ്പാത തകര്‍ന്നുവീണു. പടിഞ്ഞാറന്‍ അന്ധേരിയേയും കിഴക്കന്‍ അന്ധേരിയേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നടപ്പാതയാണ് തകര്‍ന്നു വീണത്. അപകടത്തെത്തുടര്‍ന്ന് അന്ധേരി സബര്‍ബന്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു.ചൊവ്വാഴ്ച പുലര്‍െച്ച ആയിരുന്നു അപകടം. മഴ കനത്തതോടെയാണ് മേല്‍പ്പാലത്തിന്റെ ഭാഗമായ നടപ്പാത പാളത്തിലേക്ക് തകര്‍ന്നുവീണത്. സബന്‍ബന്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. അപകടത്തില്‍ മൂന്ന് കാല്‍നട യാത്രക്കാര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top