കനത്ത മഴയില്‍ സാംസ്‌കാരിക നിലയം കെട്ടിടം മണ്ണിലേക്കുതാഴ്ന്നു

മുക്കം: കനത്ത മഴയെ തുടര്‍ന്ന് സാംസ്‌കാരിക നിലയം തകര്‍ന്നു. കാരശ്ശേരി പഞ്ചായത്തിലെ നോര്‍ത്ത് കാരശ്ശേരിയിലെ സാംസ്‌ക്കാരിക നിലയമാണ് മണ്ണിലേക്ക് താഴ്ന്ന് പോയത്. രണ്ടു നിലയുണ്ടായിരുന്ന കെട്ടിടത്തിന്റെ താഴെ നിലയില്‍ വായനശാലയും മുകളില്‍ അക്ഷയ കേന്ദ്രവും ആണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.
കഴിഞ്ഞദിവസം പ്രദേശത്തുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് രാത്രി ഒരുമണിയോടെ സാംസ്‌കാരിക നിലയം തകര്‍ന്നുവീണത്. പകല്‍ സമയങ്ങളില്‍ നിരവധിപേര്‍ ഉണ്ടാവുന്ന കെട്ടിടമാണ് തകര്‍ന്നത് .രാത്രിയായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത് .അക്ഷയ കേന്ദ്രത്തിലെ കമ്പ്യൂട്ടറും ഫര്‍ണിച്ചറും ഉള്‍പ്പെടെയുള്ളവ മുക്കം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കെട്ടിടത്തില്‍ നിന്നും എടുത്തുമാറ്റി.

RELATED STORIES

Share it
Top