കനത്ത മഴയില്‍ പാലം തകര്‍ന്നു; നൂറിലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

കാളികാവ്: ഇന്നലെയുണ്ടായ കനത്ത മഴയില്‍ പാണ്ടിക്കാട് തൊടികപ്പുലം റോഡിലെ കാക്കത്തോട് പാലം തകര്‍ന്നു. ഇതോടെ നൂറിലേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.
ശക്തമായ കുത്തൊഴുക്കില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് തോട്ടില്‍ വീണു. ഗതാഗതം പൂര്‍ണമായും മുടങ്ങിയതോടെ പ്രദേശത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയാസമായി.
തൊടികപ്പുലം റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബദല്‍ മാര്‍ഗമില്ലാതായി. പാണ്ടിക്കാട് ഭാഗത്തുനിന്നുള്ളവര്‍ തീവണ്ടിയാത്രയ്്ക്ക് തൊടികപ്പുലത്തെയാണ് ആശ്രയിക്കുന്നത്. വണ്ടൂര്‍ വാണിയമ്പലം ഹൈസ്‌കൂളുകളിലേയ്്ക്കുള്ള വിദ്യാര്‍ഥികള്‍ ഇനി 10 കിലോമീറ്റര്‍ അധികം സഞ്ചരിക്കണം. പാലത്തിന്റെ ശോച്യാവസ്ഥ നേരത്തെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടി സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ ദുരിതത്തിനു കാരണമായത്.

RELATED STORIES

Share it
Top