കനത്ത മഴയില്‍ പരസ്യ ബോര്‍ഡ് തലയില്‍ വീണ് യുവതി മരിച്ചു

നോയിഡ: ഉത്തരേന്ത്യയില്‍ തുടരുന്ന കാറ്റിലും മഴയിലും പരസ്യ ബോര്‍ഡ് തലയില്‍ വീണ് ഗ്രേറ്റര്‍ നോയിഡയില്‍ യുവതി മരിച്ചു. ഗാസിയാബാദ് സ്വദേശിയായ  മെഹ്‌റുന്നീസയാണ് മരിച്ചത്.  ഇവരുടെ പ്രായം വ്യക്തമല്ല. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയാണ് പരസ്യ ബോര്‍ഡ് തലയില്‍ വീണ് മരിച്ചത്.യുവതിയ്‌ക്കൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന മകന് സാരമായി പരിക്കേറ്റു. ശക്തമായ മഴയില്‍ മരങ്ങള്‍ കടപുഴകി വീണും നാല്‍പ്പതിലേറെ പേര്‍ വിവിധ സംസ്ഥാനങ്ങളിലായി മരിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top