കനത്ത മഴക്ക് സാധ്യതതിരുവനന്തപുരം : കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ജൂണ്‍ 16 , 19 തിയ്യതികളില്‍ ശക്തമായതോ (7 മുതല്‍ 11 സെ.മി.24 മണിക്കൂറില്‍) അതിശക്തമായതോ (12 മുതല്‍ 20 സെ.മി. 24 മണിക്കൂറില്‍ ) ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂണ്‍ 17 ,18 തിയ്യതികളില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ (7 മുതല്‍ 11  സെ.മി. 24 മണിക്കൂറില്‍) മഴയ്ക്കും സാധ്യതയുണ്ടെന്ന് കേരള,  കര്‍ണ്ണാടക, ലക്ഷദ്വീപ്  തീരങ്ങളില്‍ പടിഞ്ഞാറ്  ദിശയില്‍ നിന്ന്   മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍  വേഗതയില്‍ കാറ്റിന്   സാധ്യതയുണ്ട് , ഇതിനാല്‍ കടല്‍ പ്രക്ഷുബ്ദമാകാന്‍  സാധ്യതയുണ്ട്.
കര്‍ണാടക തീരത്തും  ലക്ഷദ്വീപ് തീരത്തും മൂന്നു മുതല്‍ 3 .2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് തീരങ്ങളിലും  ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ട്.
അറബിക്കടലിന്റെ മധ്യകിഴക്കന്‍, മധ്യപടിഞ്ഞാറന്‍ , തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ കടല്‍  പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ട് . ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കേരള,  കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിലും  ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറുവശവും  മത്സ്യബന്ധത്തിന്  പോകരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഈ  മുന്നറിയിപ്പ് ഇന്ന് ഉച്ചക്ക് 2 മണിമുതല്‍ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കും.

RELATED STORIES

Share it
Top