കത് വ സംഭവത്തിലെ യു എന്‍ പ്രതിഷേധം മോഡി ഭരണം ഇന്ത്യക്ക് നല്‍കിയ കനത്ത അപമാനം: പി സുരേന്ദ്രന്‍പുത്തനത്താണി: ആസിഫ വിഷയത്തില്‍ ഇന്ത്യക്കെതിരെയുണ്ടായ യു എന്റെ വലിയ പ്രതിഷേധം മോഡി ഭരണകാലം ഇന്ത്യക്ക് നല്‍കിയ കനത്ത അപമാനമാണെന്ന് സാഹിത്യകാരന്‍ പി സുരേന്ദ്രന്‍. ഇതില്‍ ഒരു പക്ഷെ മോഡിക്ക് വേദനയുണ്ടാവില്ല. പക്ഷെ ഗാന്ധിജിയുടെ ഇന്ത്യയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് വേദനയുണ്ട്. ഫാസിസ്റ്റുകള്‍ ഗാന്ധിജിയെ ഇന്ത്യന്‍ മണ്ണില്‍ നിന്നും മായ്ച്ച് കളഞ്ഞ് ഗോഡ്‌സെയുടെ മഹാ ക്ഷേത്രങ്ങള്‍ പണിയാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ഗോഡ്‌സെയുടെ ഒരൊറ്റ ക്ഷേത്രവും ഇന്ത്യയില്‍ പണിയാന്‍ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.
ആസിഫ ബാനുവിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പുത്തനത്താണിയില്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ ചേര്‍ന്ന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍  നടത്തിയ  പ്രതിഷേധ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഞ്ചു കുഞ്ഞുങ്ങളെ വംശീയ അക്രമത്തിന് ഇരയാക്കുന്ന സംഭവംഇന്ത്യ ലോകത്തിന് മുമ്പില്‍ തലകുനിക്കുന്നതാണ്.ഒരു വംശത്തിന് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്ത് കൊണ്ടാണ് ഫാസിസ്റ്റുകള്‍ പിഞ്ചു കുഞ്ഞിനെ കൊന്ന് കളഞ്ഞത്. അനേകായിരങ്ങള്‍ ഒത്തുചേരുന്ന പ്രതിഷേധ സംഗമങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ ഫാസിഷത്തെ തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
പുത്തനത്താണി മഹല്ല് സെക്രട്ടറി ടി പി  ബാപ്പുട്ടി ഹാജി  അധ്യക്ഷത വഹിച്ചു. സുലൈമാന്‍ മേല്‍പ്പത്തൂര്‍,എം കെ സകരിയ്യ,വി പി ഉസ്മാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ റാലിക്കും പൊതുയോഗത്തിനും  വിവിധ പാര്‍ട്ടി പ്രതിനിധികളായ  കെ കോമു (മുസ്ലിം ലീഗ്),
എം സി സാഹിര്‍ (കോണ്‍ഗ്രസ്സ്),കെ ജാഫര്‍ ഹാജി (എസ് ഡി പി ഐ),എം സിറാജ് (വെല്‍ഫെയര്‍ പാര്‍ട്ടി),ബീരാന്‍ ഹാജി (പി ഡി പി),എം കെ ഖാലിദ് (എസ് ടി യു),പി ഹാരിസ് (യൂത്ത് ലീഗ്),കെ സലാം (പോപുലര്‍ ഫ്രണ്ട്),കെ ഇല്യാസ് (വ്യാപാരി വ്യവസായി),എ പി അഷ്‌റഫ്(വ്യപാരി യൂത്ത് വിംഗ്), എ പി സകരിയ (എസ് കെ എസ് എസ് എഫ്),കെ യൂനുസ് (എസ് വൈ എസ്),കെ റഹൂഫ് (എസ് എസ് എഫ്),ഹൈദര്‍ അലി മാസ്റ്റര്‍ (ജമാഅത്തെ ഇസ്ലാമി),പി ഇബ്രാഹീം (കെ എന്‍ എം), അസീബ് (സില്‍വര്‍ സ്റ്റാര്‍),പി റാഫി (ദുല്‍ ഫുഖാര്‍),എ പി മുസ്തഫ (സനം),നസ്രുദ്ദീന്‍  (കൈരളി) എന്നിവര്‍ നേതൃത്വം നല്‍കി

RELATED STORIES

Share it
Top