കത് വ ബലാത്സംഗം:പ്രതികളെ പെട്ടന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം:യുഎന്‍ന്യൂഡല്‍ഹി: കശ്മീരിലെ കത് വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്. കത്‌വയില്‍ നടന്നത് ഭയാനകമായ സംഭവമാണെന്ന് മാധ്യമവാര്‍ത്തകളില്‍ നിന്ന് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി 17നാണ് ജമ്മുകശ്മീരിലെ കത്‌വയിലെ രസന ഗ്രാമത്തിലെ വനമേഖലയില്‍ നിന്നും എട്ടു വയസുകാരിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.

RELATED STORIES

Share it
Top