കത്‌വ: ഭാങ് ഗുളികകളും കൂടിയ അളവില്‍ മയക്കുമരുന്നും നല്‍കി

ജമ്മു: കത്‌വയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയെ തട്ടിക്കൊണ്ടുവന്നതിനു പിന്നാലെ 15വയസ്സുകാരനായ പ്രതി ഭാങിന്റെ മൂന്നു മയക്കുമരുന്നു ഗുളികകള്‍ (കഞ്ചാവില്‍നിന്ന്് നിര്‍മിക്കുന്ന ഒരു മയക്കുമരുന്ന്) ബലമായി അവളുടെ തൊണ്ടയില്‍ കുത്തിക്കയറ്റിയതായി പോലിസ് ഉദ്യോഗസ്ഥര്‍. കൂട്ടാളി ബാലികയുടെ കാലുകള്‍ ബലമായി പിടിച്ചുകൊടുത്താണ് ഈ കൃത്യം നടത്തിയത്. മയക്കുമരുന്നു ഗുളികകള്‍ നല്‍കുന്നതിനു മുമ്പുള്ള ഏതാനും നിമിഷങ്ങള്‍ മാത്രമാണ് പെണ്‍കുട്ടി ചെറുത്തുനില്‍പ് നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളിലും അവളെ ക്ഷേത്രത്തിനകത്ത് ഒളിപ്പിച്ചു. മാത്രമല്ല, കൂടുതല്‍ ശക്തിയുള്ള മയക്കുമരുന്നു കൂടിയ അളവില്‍ ബലമായി കുടിപ്പിക്കുകയും ചെയ്തു. ഡോക്ടര്‍മാര്‍ 0.5 എംജിയില്‍ താഴെ മാത്രം രോഗികള്‍ക്ക് നല്‍കുന്ന എപിത്രില്‍ എന്ന ഗുളിക മൂന്നു ദിവസത്തിനകം എട്ടെണ്ണം ബലമായി നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്്. ജനുവരി 10ന് തട്ടിക്കൊണ്ടുപോയ പിറ്റേ ദിവസം പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ക്ഷേത്രത്തിലെത്തിയിരുന്നെങ്കിലും മുഖ്യപ്രതിയായ റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ സന്‍ജി റാം ഇവരെ തിരിച്ചയക്കുകയായിരുന്നു. ജനുവരി 15ന്് ബാലികയെ കൊലപ്പെടുത്തിയെങ്കിലും തണുത്ത കാലാവസ്ഥമൂലം മൃതദേഹം അഴുകിയിരുന്നില്ല. അതിനാല്‍ ദുര്‍ഗന്ധം വമിക്കാതെ തന്നെ ജനുവരി 16വരെ മൃതദേഹം ക്ഷേത്രത്തില്‍ സൂക്ഷിക്കാന്‍ കൊലയാളികള്‍ക്ക് സാധിച്ചു.

RELATED STORIES

Share it
Top