കത്‌വ ബലാല്‍സംഗം: നീതി ലഭ്യമാക്കുമെന്നു മെഹബൂബ

ശ്രീനഗര്‍: കത്‌വ ജില്ലയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ നിയമത്തെ തടസ്സപ്പെടുത്താന്‍ അനുവദിക്കുകയില്ലെന്നും നീതി ലഭ്യമാക്കുമെന്നും ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.
കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജമ്മുവിലെ അഭിഭാഷകര്‍ ബുധനാഴ്ച ബന്ദ് നടത്തിയ സാഹചര്യത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഒരു വിഭാഗം ആളുകളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും മൂലം നിയമത്തെ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല. ശരിയായ നടപടിക്രമങ്ങള്‍ തുടരും. കേസന്വേഷണം അതിവേഗതയിലാണ്. നീതി ലഭ്യമാക്കുക തന്നെ ചെയ്യും- അവര്‍ പറഞ്ഞു.
അതേസമയം കേസിലെ പ്രതികള്‍ക്ക് അനുകൂലമായി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത രണ്ട് മന്ത്രിമാര്‍ക്കെതിരേ നടപടിയെടുക്കാത്തതിന് മുഖ്യമന്ത്രിയെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്്ദുല്ല വിമര്‍ശിച്ചു.

RELATED STORIES

Share it
Top